Newsperseconds.com

വോട്ട് ചെയ്യാന്‍ വസ്ത്രങ്ങള്‍ നല്‍കി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

Capture

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ വസ്ത്രങ്ങള്‍ നല്‍കിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. രഘുലാലിന്റ വീട്ടില്‍ നിന്നും കെട്ട്കണക്കിന് വസ്ത്രങ്ങളാണ് പോലീസ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം കണ്ടെത്തിയത്.

തിരുവമ്പാടി മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനാണ് വസ്ത്രം വീട്ടില്‍ സൂക്ഷിച്ചതെന്നാണ് സിപിഐഎം ഉന്നയിക്കുന്ന ആരോപണം. നേരത്തേ വയനാട് മണ്ഡലത്തില്‍ നിന്ന് വലിയ തോതില്‍ ഭക്ഷണ കിറ്റ് കണ്ടെടുത്തിരുന്നു. ഇതിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Share this Article

Leave a Comment