Newsperseconds.com

മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം; പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Capture

കോട്ടയം: മദ്യപാനത്തിനിടെ പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാലാ സ്വദേശിയായ അഭിലാഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിനെത്തിയതായിരുന്നു ലിബിന്‍ ജോസ്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Share this Article

Leave a Comment