Newsperseconds.com

മുന്‍വൈരാഗ്യം തീര്‍ത്തത് അരുംകൊലയില്‍; കോഴിക്കോട് പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

Capture

കോഴിക്കോട്: കോഴിക്കോട് പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വെള്ളയില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അതേ സമയം, കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി ചേര്‍ക്കപ്പെയാളാണെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഓട്ടോയില്‍ ശ്രീകാന്തിനെ കൂടാതെ മറ്റ് രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതില്‍ ഒരാളാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്.

Share this Article

Leave a Comment