Newsperseconds.com

സംസ്ഥാനത്ത് ചൂട് കൂടിയതിനാല്‍ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച്ച അവധി

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതിനാല്‍ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച്ച അവധി. ഉഷ്ണ തരംഗം കാരണമാണ് വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനം. അതേ സമയം, അങ്കണവാടികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും അറിയിച്ചു.

പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഇന്നലെ റെക്കോര്‍ഡ് താപനിലയായ 41.8 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. അതിനിടെ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Share this Article

Leave a Comment