Newsperseconds.com

അഴിമുഖത്തെ ശക്തമായ തിരയില്‍ പെട്ട് വള്ളം മറിഞ്ഞു; ഒരു മരണം

Capture

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് വീണ്ടും അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം.

അഴിമുഖത്തെ ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു. ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. ജോണിനെ കാണാതാവുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ തിരയില്‍ പെട്ട ജോണിനെ രക്ഷപ്പെടുത്താനായില്ല.

Share this Article

Leave a Comment