Newsperseconds.com

പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍; കൊലപാതകം സുഹൃത്തിന്റെ അമ്മയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍

Capture

കോഴിക്കോട്: പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി ധനീഷാണ് (33) പൊലീസിന്റെ പിടിയിലായത്. ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ മുന്‍ വൈരാഗ്യമാണ് അരുംകൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47) വെട്ടിക്കൊന്നത്. രാത്രിയില്‍ പണിക്കര്‍ റോഡില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകം നടന്ന് രണ്ട് ദിവസമായിട്ടും പോലീസിന് പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്തം കട്ട പിടിച്ച കറകള്‍ ഉണ്ടായിരുന്നു. ശ്രീകാന്തിന്റെ കാര്‍ രണ്ട് ദിവസം മുമ്പ് കത്തിയിരുന്നു. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ് സംശയം.

ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തില്‍ 15 ഓളം മുറിവുകളേല്‍പ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ആഴത്തില്‍ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

Share this Article

Leave a Comment