തൃശൂരിൽ ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃശൂർ കാഞ്ഞാണി കാരമുക്ക് പുതവീട്ടില്‍ കുമാരന്‍ ഭാര്യ ഓമന ആണ് മരിച്ചത്. 63 വയസായിരുന്നു. ഒക്ടോബര്‍ ഏഴിന് പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഓമന ഇന്ന് രാവിലെയാണ് മരിച്ചത്. എവിടെ നിന്നാണ് ഇവര്‍ക്ക് ചെള്ള് പനി ബാധിച്ചതെന്ന് വ്യക്തമല്ല.
ശരീരത്തില്‍ വരുന്ന കറുത്ത പാടുകളാണ് ചെള്ള് പനിയുടെ ലക്ഷണങ്ങൾ. ഇത് കൂടാതെ തലവേദന, പനി, ചുമ, പേശികളിലെ വേദന എന്നിവയുമുണ്ടാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായി ചികിത്സ തേടണം.