കോട്ടയം: കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തു വയസ്സുകാരന് ദാരുണാന്ത്യം. പാലാ കരൂര്‍ സ്വദേശി ബിജു പോളിന്റ മകന്‍ ലിജു ബിജുവാണ് മരിച്ചത്. കുട്ടിയെ ഉടന്‍ നാട്ടുകാര്‍ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കുടക്കച്ചിറ സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ലിജു.
കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. അടുത്ത ദിവസം ആദ്യകുര്‍ബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്തതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.