Newsperseconds.com

മേയര്‍ ആര്യാ രാജേന്ദ്രന്‍-ഡ്രൈവര്‍ യദു തര്‍ക്കം; മതിയായ തെളിവുകള്‍ ലഭിക്കാതെ പോലീസ്; എങ്ങുമെത്താതെ അന്വേഷണം

Capture

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്‍-ഡ്രൈവര്‍ യദു തര്‍ക്കത്തില്‍ തെളിവുകളില്ലാതെ പോലീസ് അങ്കലാപ്പില്‍. ബസ്സിലെ വീഡിയോ റെക്കോര്‍ഡറിന്റെ മെമ്മറി കാര്‍ഡ് നഷ്ടമായതോടെ കേസിലെ നിര്‍ണ്ണായക തെളിവും ഇല്ലാതായിരിക്കുകയാണ്. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ പൊലീസിന്റെ തുടര്‍ നടപടിയും ഇതോടെ നിര്‍ണായകമാകും.

തെളിവുകള്‍ ഇല്ലാതെ മേയറുടെ പരാതിയില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കുമെന്നതാണ് പൊലീസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. മേയറാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പിന്നീടാണ് വ്യക്തമായ വാദങ്ങളോടെ യദു രംഗത്തെത്തിയത്. തന്നെ കൂട്ടം ചേര്‍ന്ന് ചീത്ത വിളിച്ചെന്നും സര്‍വ്വീസ് നടത്താന്‍ സമ്മതിച്ചില്ലെന്നും സമൂഹത്തിന് മുന്നില്‍ തന്നെ അപമാനിച്ചുവെന്നും യദു പറഞ്ഞു. മേയറുടെ വാക്ക് മാത്രം വിശ്വസിച്ച് തെളിവ് തേടിയിറങ്ങിയ പൊലീസ് ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. ദൃശ്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ അന്വേഷണം വഴിമുട്ടുമെന്നത് വ്യക്തം.

ബസ്സിലെ മെമ്മറികാര്‍ഡ് ഒളിപ്പിച്ചതാരാണെന്നും അതില്‍ മെമ്മറികാര്‍ഡ് ഉണ്ടായിരുന്നില്ലേ എന്നതും പോലീസ് അന്വേഷിക്കുകയാണ്. പരാതി ലഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തെളിവുകള്‍ ശേഖരിക്കാനാവാതെ വഴിമുട്ടി നില്‍ക്കുകയാണ് പോലീസ്.

Share this Article

Leave a Comment