Newsperseconds.com

തൃശൂരില്‍ ചില്ലറയെ ചൊല്ലി ബസ്സില്‍ തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

Capture

തൃശൂര്‍: തൃശൂരില്‍ ചില്ലറയെ ചൊല്ലി കണ്ടക്ടര്‍ ബസില്‍ നിന്ന് തള്ളിയിട്ട് പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മര്‍ദ്ദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്.

ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.

Share this Article

Leave a Comment