ആലപ്പുഴ: കാറിന്റെ ഡോറില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര ജോയിന്റ് ആര്‍ടിഒ ആണ് കേസ് എടുത്തത്. കാര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡോര്‍ തുറന്നു അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. കാറിന്റെ ഡോറിലിരുന്ന് സഞ്ചരിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അപകടങ്ങള്‍ പതിവായ കായംകുളം പുനലൂര്‍ റോഡിലാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. റോഡ് യാത്രക്കാരാണ് യുവാക്കളുടെ അപകടയാത്രയുടെ വീഡിയോ പകര്‍ത്തിയത്. കൊട്ടാരക്കര രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കാള്‍ യാത്ര ചെയ്തത്. അഭ്യാസ പ്രകടനം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയപ്പോള്‍ അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.