തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും-കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള വിഷയത്തില്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചു. ഇത് പരാതിപ്പെട്ടിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്കുമാണ് ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയത്. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥാണ് ഉത്തരവിട്ടത്. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. നേമം സ്വദേശി എല്‍ എച്ച് യദു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആര്യാ രാജേന്ദ്രന്‍, ഡി എന്‍ സച്ചിന്‍, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയാണ് പരാതി. നടുറോഡില്‍ വണ്ടി തടഞ്ഞു നിര്‍ത്തുകയും അസഭ്യം പറയുകയും പൊതു സമൂഹത്തിന് മുന്നില്‍ അഭമാനിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.