കോഴിക്കോട്: കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ഷാഫി പറമ്പിലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം. ഷാഫി പറമ്പില്‍ രാഷ്ട്രീയ കുമ്പിടിയാണെന്നും ഷാഫിയുടേത് മത ന്യൂനപക്ഷ വര്‍ഗീതയാണെന്നും റഹീം വിമര്‍ശിച്ചു. ഡിവൈഎഫ്ഐ വടകരയില്‍ സംഘടിപ്പിച്ച ‘യൂത്ത് അലെര്‍ട്ട്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റഹീം.
പാലക്കാട് കാവി പുതയ്ക്കുന്ന ഷാഫി പറമ്പില്‍ വടകരയില്‍ എത്തുമ്പോള്‍ മറ്റൊരു കോടി പുതയ്ക്കുന്നു. മുസ്ലിം ലീഗിന്റെ മേലില്‍ ചാരിനില്‍ക്കുന്ന ചട്ടമ്പിയായി കോണ്‍ഗ്രസ് മെലിഞ്ഞുപോയെന്നും റഹീം വിമര്‍ശിച്ചു. രാഷ്ട്രീയ മത്സരത്തിന് പകരം വ്യാജ നിര്‍മ്മിതിയാണ് വടകരയില്‍ നടന്നതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.