കോഴിക്കോട്: യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയാണ് (30) മരിച്ചത്. മുക്കം മാമ്പറ്റയിലെ വാടകവീട്ടില്‍ കഴിഞ്ഞ മൂന്ന് മാസമായിട്ട് ആണ്‍സുഹൃത്തിനൊപ്പം താമസിച്ച് വരികയാണ് സുനിത.
ഇയാള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സുഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.