Newsperseconds.com

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിജെപി; പഞ്ചായത്ത് കണ്‍വന്‍ഷന്‍ കേണിച്ചിറയില്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Capture

വയനാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍. 2025 ല്‍ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളാണ് നേരത്തെ ആരംഭിച്ചത്. പഞ്ചായത്ത് കണ്‍വന്‍ഷന്‍ കേണിച്ചിറയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.

Ppppp

സംസ്ഥാനതലത്തിലുള്ള ആദ്യ കണ്‍വന്‍ഷനാണ് വയനാട് പൂതാടിയില്‍ നടന്നത്. കണ്‍വന്‍ഷനില്‍ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് പങ്കെടുത്തത്. സംസ്ഥാന വ്യാപകമായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലെ ഭരണം എന്‍ഡിഎ നേതൃത്വം കയ്യാളാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിച്ച ജനപിന്തുണ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസമേകും.

T

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വരും ദിവസങ്ങളില്‍ തന്നെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കും. ഇത്തവണ ഏറ്റവും കൂടുതല്‍ ത്രിതല പഞ്ചായത്ത് ഭരണം എന്‍ഡിഎ നേതൃത്വം പിടിച്ചെടുക്കാന്‍ വേണ്ടീട്ടുള്ള അണിയറപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി എന്‍ഡിഎ നേതൃത്വത്തിന്റെ മുന്നേറ്റമാണ് ഇത്തരത്തിലൊരു ആലോചന നേതൃത്വത്തിനുണ്ടായത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതിന്റെ തൊട്ടുപിന്നാലെ തന്നെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ബിജെപി സജ്ജമാക്കുകയാണ്. 2026 ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന്റെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാനുള്ള നീക്കത്തിലാണ്.

Share this Article

Leave a Comment