കോട്ടയം: പാല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസ് തലയില്‍ കയറിയിറങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. പാലാ കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് റോക്കീസ് ബസ്സിന്റെ പിന്‍ചക്രം ആണ് തലയിലൂടെ കയറി ഇറങ്ങിയത്. ബസില്‍ കയറാന്‍ ഓടുന്നതിനിടയിലാണ് അപകടം നടന്നത്. മരിച്ച വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കല്ലില്‍ തട്ടി ബസ്സിനടിയില്‍ പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം ബസ് ജീവനക്കാര്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞതായി പരാതിയുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് എത്തി ശരീരഭാഗങ്ങള്‍ സ്റ്റാന്‍ഡില്‍ നിന്ന് നീക്കം ചെയ്ത് കഴുകി വൃത്തിയാക്കി.