Newsperseconds.com

കോഴിക്കോട് ഹോസ്റ്റലില്‍ പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി

Capture

കോഴിക്കോട് ചാത്തമംഗലത്ത് ഹോസ്റ്റലില്‍ പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.

അതേ സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പേരില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പലപ്രാവശ്യം പീഡനത്തിനിരയാക്കിയതായാണ് കുട്ടിയുടെ പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

Share this Article

Leave a Comment