മലപ്പുറം: താനൂരില്‍ ജ്വല്ലറികളിലേക്ക് സ്വര്‍ണ്ണമെത്തിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണ്ണമാണ് കവര്‍ന്നതെന്നാണ് വിവരം. കാറില്‍ എത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് മൊഴി. യുവാവിനെ നാല് പേര്‍ കൂടി അക്രമിച്ച് സ്വര്‍ണ്ണമെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ഇയാളുടെ പക്കല്‍ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയുമാണ് ുണ്ടായിരുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണശാലയില്‍ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.