Newsperseconds.com

വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

Capture

വടകര: വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയില്‍ ജനകീയ പ്രതിരോധം നടത്താന്‍ എല്‍ഡിഎഫ്. ഇന്ന് നടക്കുന്ന പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പങ്കെടുക്കും. കഴിഞ്ഞ ദിവസം വര്‍ഗീയതയെ വടകര അതിജീവിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജനകീയ സംഗമം സംഘടിപ്പിച്ചിരുന്നു. അതില്‍ ഷാഫി പറമ്പിലിനെ രാഷ്ട്രീയ വിഷമെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് സത്യം പറയുന്നവരെ കാഫിറാക്കുന്നതിനെതിരെയാണ് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം.

തുടര്‍ച്ചയായി പരിപാടി സംഘടിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ് സിപിഐഎം. ഇതിനെ പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ നേതൃത്വത്തിലും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. സിപിഐഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്നു പൊട്ടിത്തെറിച്ചെന്നും ഉറവിടം അന്വേഷിച്ചാല്‍ പാനൂര്‍ ബോംബിന്റെ അവസ്ഥയുണ്ടാകുമെന്നും സിപിഐഎമ്മിന് ടി സിദ്ദിഖ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി നല്‍കിയിരുന്നു.

Share this Article

Leave a Comment