കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ പെയിന്റിങ് പണിക്കിടെയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പെയിന്റ് അടിക്കുവേണ്ടി തൊഴിലാളികള്‍ക്ക് നിന്ന് പണിയെടുക്കാന്‍ സ്ഥാപിച്ച ഇരുമ്പുതട്ട് തകരുകയായിരുന്നു. വലിയ ഉയരത്തില്‍ നിന്ന് തൊഴിലാളികള്‍ താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരിച്ചത്.