Newsperseconds.com

കെ. പി യോഹന്നാന് അമേരിക്കയില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

Capture

ഡാലസ് : ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത ബിഷപ്പ് മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹന്നാന്‍ ടെക്സാസില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അമേരിക്കയില്‍ വെച്ചാണ് അപകടം നടന്നത്. പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്.

പ്രഭാത നടത്തത്തിന് ഇറങ്ങിയ അദ്ദേഹത്തെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഹന്നാനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായതായി സഭാ വക്താവ് അറിയിച്ചു. നാല് ദിവസം മുന്‍പാണ് യോഹന്നാന്‍ അമേരിക്കയില്‍ എത്തിയത്.

Share this Article

Leave a Comment