തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളിയുടെ മൃതദേഹമെന്നാണ് പൊലീസ് പറയുന്നത്. മത്സ്യബന്ധനത്തിന് പോയ സമയത്ത് കടലില്‍ വീണതാകാമെന്നാണ് കരുതുന്നത്. ആളെ തിരിച്ചറിയാന്‍ അന്വേഷണം തുടരുകയാണ്.