Newsperseconds.com

ജീവനക്കാരുടെ സമരം നിയമവിരുദ്ധം; യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ

Capture

കൊച്ചി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം നിയമവിരുദ്ധമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്നും സമരത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എയര്‍ഇന്ത്യ മാനേജ്‌മെന്റ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരം നടത്തുന്നത്. സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് റദ്ദാക്കല്‍ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും അറിയിച്ചു.

കണ്ണൂര്‍, നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ 70 ലേറെ സര്‍വീസുകളാണ് റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ നടത്തിയ സമരത്തിനെതിരെ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ പ്രതിഷേധം നടത്തി. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്ക് നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

Share this Article

Leave a Comment