Newsperseconds.com

കൈപ്പത്തി ചിഹ്നത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി നേതാവ്

Capture

ദില്ലി: കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി നേതാവ്. കൈപ്പത്തി ശരീരത്തിന്റെ ഭാഗമാണെന്നും പോളിംഗ് ബൂത്തുകളില്‍ കോണ്‍ഗ്രസിന്റെ ചിഹ്നം വ്യാപകാമായി പ്രദര്‍ശിപ്പിക്കുന്ന സാഹചര്യമുണ്ടാകുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

അതേ സമയം, കൈപ്പത്തി ചിഹ്നം അടിയന്തരമായി മരവിപ്പിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. മനുഷ്യ ശരീരത്തിന്റെ ഭാഗമായ ഏക തെരഞ്ഞെടുപ്പ് ചിന്ഹമാണ് കൈപ്പത്തിയെന്നും ഇത് ഒരിക്കലും മാറ്റിവെക്കാന്‍ കഴിയാത്തതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

പോളിംഗ് ബൂത്തില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Share this Article

Leave a Comment