തിരുവനന്തപുരം: ഈ വര്‍ഷം ഡിസംബര്‍ മുതല്‍ എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ന്തി ജി.ആര്‍.അനില്‍ പ്രഖ്യാപിച്ചു. ‘കേരളീയം’ പരിപാടിയിലെ ഭക്ഷ്യസുരക്ഷാ സെമിനാറിലാണ് മന്ത്രി ജി.ആര്‍.അനില്‍ ഇക്കാര്യം അറിയിച്ചത്.
ഒരു മാസത്തെ റേഷന്‍ വിതരണം അവസാനിച്ച് അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും മുന്‍പ് ഇപോസ് മെഷീനില്‍ ക്രമീകരണം വരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മാസത്തെ ആദ്യ പ്രവൃത്തി ദിനം അവധി വേണമെന്ന ആവശ്യം റേഷന്‍ വ്യാപാരികള്‍ ഉയര്‍ത്തിയത്.