Newsperseconds.com

പത്തനംതിട്ടയില്‍ വീടിന് തീയിട്ട് അജ്ഞാതര്‍; ബൈക്കും വീട്ടുപകരണങ്ങളും കത്തിനശിച്ചു; പരാതിയില്ലെന്ന് വീട്ടുടമ; സംഭവത്തില്‍ ദുരൂഹത

Capture

പത്തനംതിട്ട: പത്തനംതിട്ടയില്‍ പേഴുംപാറയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് തീയിട്ട് അജ്ഞാതര്‍. രാജ്കുമാര്‍ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അജ്ഞാതര്‍ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളില്‍ തീയിടുകയായിരുന്നു. അക്രമണത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. എന്നാല്‍ വീട്ടുടമക്ക് സംഭവത്തില്‍ പരാതിയില്ലെന്ന് പറഞ്ഞതോടെ പേഴുംപാറ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ആക്രമണ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതര്‍ തീയിട്ടിട്ടുണ്ട്. വീട്ടിലെ പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് സമീപവാസികള്‍ ഓടിയെത്തുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ തീ അണയ്ക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വീട്ടുടമയുടെ കാര്‍ രണ്ട് മാസം മുന്‍പ് തീപിടിച്ചു നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടം എന്നായിരുന്നു അന്നത്തെ പ്രഥമിക നിഗമനം. അന്നും ഇയാള്‍ പരാതി നല്‍കിയിരുന്നില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Share this Article

Leave a Comment