Newsperseconds.com

കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം

Untitled design (8)

സിപിഐഎമ്മിൻ്റെ പലസ്തീൻ റാലിയിലേക്കുള്ള മുസ്ലിം ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. സിപിഐഎമ്മുമായി സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമാണെന്നും അടുത്ത ജന്മം പട്ടി ആകുന്നതിന് ഇപ്പോഴെ കുരയ്ക്കേണ്ടതുണ്ടോ എന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

സിപിഎമ്മുമായി നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം, അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണിതെന്നും യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും പറഞ്ഞു.

ഇതോടൊപ്പം , പലസ്തീൻ റാലിയിലേക്ക് മുസ്ലിം ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചുവെന്നും പിഎംഎ സലാം പറഞ്ഞു. ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് പാർട്ടി നേതാക്കന്മാർ കൂടിച്ചേർന്ന് നാളെ തീരുമാനിക്കും. നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരുമെന്നും പിഎംഎ സലാം പ്രതികരിച്ചു.

Share this Article

Leave a Comment