കൊച്ചി: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്നാണ് കന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പാലക്കാട് ഉള്‍പ്പടെ എട്ട് ജില്ലകളില്‍ താപനില മുന്നറിയിപ്പ് തുടരുകയാണ്.
നിലവില്‍ തിങ്കളാഴ്ച വരെയാണ് വിവിധ ജില്ലകളിലായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.