Newsperseconds.com

രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

Capture

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദേശയാത്രയെ കുറിച്ച് തനിക്കറിയില്ലെന്നും മുമ്പ് പോയപ്പോഴും അറിയിച്ചിട്ടില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല. മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനു നന്ദിയുണ്ട്. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള, മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

അതേ സമയം, മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. പൊതു പ്രവര്‍ത്തകര്‍ക്ക് രഹസ്യം പാടില്ലെന്നും സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയനെന്നും അത് മറക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണം. ഔദ്യോഗിക യാത്രയല്ല. സ്വകാര്യ സന്ദര്‍ശനമെന്ന പേരില്‍ മൂന്ന് രാജ്യങ്ങളില്‍ പോകുന്നത് ഉചിതമല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. യാത്രയുടെ സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ചും മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് മുരളീധരന്‍ പറഞ്ഞു.

 

Share this Article

Leave a Comment