Newsperseconds.com

തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ പിതാവിനെ മകനും കുടുംബവും വാടകവീട്ടില്‍ ഉപേക്ഷിച്ചു; ഭക്ഷണവും വെള്ളവും കിട്ടാതെ വൃദ്ധന്‍ അവശ നിലയില്‍

Capture

കൊച്ചി: പിതാവിനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞു. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. കിടപ്പുരോഗിയായ 70 വയസ്സുള്ള പിതാവ് ഷണ്മുഖനെ മകന്‍ അജിത്തും കുടുംബവും വാടക വീട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പത്ത് മാസം മുമ്പാണ് ഇവര്‍ വാടകവീട്ടില്‍ താമസിക്കാനെത്തിയത്. ഭക്ഷണവും വെള്ളവും കിട്ടാതെ ഷണ്‍മുഖന്‍ അവശനിലയില്‍ കിടക്കുന്നത് വീട്ടുടമസ്ഥനാണ് കണ്ടത്.

വാട്ടുസാധനങ്ങളടക്കം എല്ലാം അജിത്തും കുടുംബവും കൊണ്ടു പോയിട്ടുണ്ട്. വാടക വീടിന്റെ ഉടമയാണ് നിലവില്‍ വൃദ്ധന് ഭക്ഷണവും വെള്ളവും നല്‍കുന്നത്. 24 മണിക്കൂര്‍ വൃദ്ധന്‍ വീട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല. ഷണ്‍മുഖന് മൂന്ന് മക്കളുണ്ട്. പൊലീസും പാലിയേറ്റീവ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഉപേക്ഷിച്ചു പോയ മകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

Share this Article

Leave a Comment