തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതക കേസില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. അഖിലിനെ കൊലപ്പെടുത്തിയ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചും ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞും അതിക്രൂരമായാണ് അഖിലിനെ കൊലപ്പെടുത്തിയത്. അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തേക്ക് തള്ളിയിട്ട് അക്രമിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് അഖിലിനെ അക്രമിക്കാനെത്തിയത്. അഖിലിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞയാഴ്ച ബാറില്‍ വെച്ച് അഖിലും ഒരു സംഘവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മത്സ്യ കച്ചവടം നടത്തിവന്നയാളാണ് അഖില്‍.