Newsperseconds.com

സാമ്പത്തിക ഇടപാട്; യുവാവിനു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

Capture

ആലപ്പുഴ: മാരാരിക്കുളത്ത് യുവാവിനു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മണ്ണഞ്ചേരി സ്വദേശി അനൂപ് ആണ് പിടിയിലായത്. കൂട്ടാളി അനൂപ് ഒളിവിലാണ്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അഭിഷേകിന്റെ നേരെയാണ് തോക്കുചൂണ്ടിയത്.

ഇന്നലെ രാത്രി കണിച്ചുകുളങ്ങരയില്‍ വച്ചായിരുന്നു സംഭവം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. ഇതുമായി സംബന്ധിച്ച തര്‍ക്കമാണ് ഭീഷണിപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. വിശദാംശങ്ങള്‍ ലഭ്യമാകാന്‍ അഭിഷേകിന്റെ മൊഴിയെടുക്കണമെന്ന് പൊലിസ് വ്യക്തമാക്കി.

Share this Article

Leave a Comment