Newsperseconds.com

വേനല്‍ മഴ കാത്തു; വൈദ്യുതി ഉപഭോഗത്തില്‍ കുറവ്; മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ലഭിച്ചതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി കെഎസ്ഇബി. വേനല്‍ മഴ കനത്തതോടെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വന്നതോടെയാണ് തീരുമാനം. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിയിരുന്നു. അതേ സമയം, പീക്ക് ടൈമിലെ ഉപഭോഗവും കുറഞ്ഞിട്ടുണ്ട്.

പരക്കെ മഴ ലഭിക്കാന്‍ തുടങ്ങിയതോടെ വലിയ തോതില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായിട്ടുണ്ട്. പ്രതിദിന ഉപഭോഗവും കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലടക്കം നിയന്ത്രണം വേണ്ടി വന്നിരുന്നില്ലെന്നാണ് കെഎസ്ഇബി വിശദീകരണം. ഇത് കൂടി കണക്കിലെടുത്താണ് നിലവിലെ തീരുമാനം.

Share this Article

Leave a Comment