Newsperseconds.com

ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായില്ല; എയര്‍ ഇന്ത്യയുടെ കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

Capture

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രതിസന്ധി വിട്ടൊഴിയുന്നില്ല. കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ സമരം പിന്‍വലിച്ചെങ്കിലും ഇത് വരെ വിമാനങ്ങള്‍ പൂര്‍ണ്ണമായും സര്‍വ്വീസ് നടത്തിയിട്ടില്ല. ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയത്.

ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമൂലം റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

Share this Article

Leave a Comment