Newsperseconds.com

‘ഒരായുസ് മുഴുവന്‍ മാറ്റി വെച്ചാലും അമ്മയോടുള്ള നന്ദിയാകില്ല’; മാതൃദിനത്തില്‍ ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ അറിയിച്ച് ഡോ.രാജീവ്‌മേനോന്‍

Untitled 1

ഇന്ന് ലോക മാതൃദിനം. അമ്മമാര്‍ക്ക് വേണ്ടിയുള്ള ദിനം. അമ്മ എന്ന വാക്കിന് നന്ദി പറയാന്‍ കേവലം ഒരു ദിവസം മതിയാവില്ല. ഈ ആയുസ് മുഴുവന്‍ മാറ്റി വെച്ചാലും അമ്മയോടുള്ള നന്ദിയാകില്ല. ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും മേയ് മാസത്തെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഈ നല്ല ദിനത്തില്‍ എല്ലാ അമ്മമാരേയും സ്‌നേഹത്തോടെ ഓര്‍ത്ത് കൊണ്ട് മാതൃദിനത്തിന്റെ ആശംസകള്‍ നേരുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ:രാജീവ് മേനോന്‍.

ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. നമ്മള്‍ ഈ ലോകം കാണും മുന്‍പേ ലോകത്തിലുള്ള പലതിനെയും നമ്മളെല്ലാവരും അനുഭവിച്ചറിഞ്ഞത് നമ്മുടെ അമ്മയുടെ ഉദരത്തില്‍ നിന്നാണ്. പത്ത് മാസം എല്ലാ സുഖങ്ങളും വെടിഞ്ഞ് കഷ്ടപ്പാടുകളോടും ശാരീരിക ബുദ്ധിമുട്ടുകളോട് കൂടിയും ഒരു കുഞ്ഞിന് വേണ്ടി അമ്മ കാത്തിരിക്കുകയാണ്. ദിവസങ്ങള്‍ തള്ളിനീക്കി മരണതുല്ല്യമായ വേദന സഹിച്ചാണ് ഒരു കുഞ്ഞിന് അമ്മ ജന്മം നല്‍കുന്നത്. ഒരിക്കലും നമുക്ക് തിരിച്ച് പോകാന്‍ കഴിയാത്ത ഒരിടമെ ഉള്ളൂ ഈ ലോകത്ത് അത് നമ്മുടെ അമ്മയുടെ ഉദരത്തിലേക്കാണെന്ന് വികാരനിര്‍ഭയനായി ഡോ. രാജീവ്‌മേനോന്‍ മാതൃദിനത്തില്‍ ന്യൂസ്‌പെര്‍ സെക്കന്റ്‌സിനോട് പങ്കുവെച്ചു.

മക്കള്‍ക്ക് വേണ്ടി പലതും ത്യജിച്ചവരാണ് അമ്മമാര്‍. അമ്മയെന്ന അനുഭവം എല്ലാവര്‍ക്കും അമൂല്യമായ നിധിയാണ്. അങ്ങനെ നമുക്ക് വേണ്ടി പ്രിയപ്പെട്ട പലതും മാറ്റിനിര്‍ത്തുന്ന അമ്മയോട് നന്ദി പറയാന്‍ ഒരു ദിവസം മതിയാവില്ല. 1908-ല്‍ അമേരിക്കക്കാരിയായ അന്ന ജാര്‍വിസാണ് ലോകത്ത് തന്നെ ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിക്കുന്നത്. സമാധാനപ്രവര്‍ത്തകയായ തന്റെ അമ്മ ആന്‍ റീവ്സ് ജാര്‍വ്സിനെ അനുസ്മരിക്കുന്നതിനായി മകള്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. കുടുംബത്തിനും സമൂഹത്തിനുമായി തന്റെ അമ്മ നടത്തിയ ത്യാഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുക എന്നതായിരുന്നു അന്നയുടെ ലക്ഷ്യം. അതിന് ശേഷം സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ അമ്മമാരോട് നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ഒരു ദിവസം വേണമെന്ന ആശയവുമായി അന്നയുടെ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടു. അതിന് ശേഷം ലോകമൊന്നടങ്കം ആഘോഷിക്കുന്ന ഒന്നായി മാതൃദിനം മാറുകയായിരുന്നുവെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment