Newsperseconds.com

ആലപ്പുഴയില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Capture

ആലപ്പുഴയില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വാതി നിവാസില്‍ ചന്ദ്രകുമാറിനെയാണ് ( 62 ) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചന്ദ്രകുമാര്‍ ബന്ധുക്കളുമായി രണ്ട് വര്‍ഷമായി അകല്‍ച്ചയിലാണ്. വാടകവീട്ടില്‍ തനിച്ചാണ് താമസം. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആള്‍ ചന്ദ്രകുമാറിനെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ചന്ദ്രകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

Share this Article

Leave a Comment