Newsperseconds.com

വളവില്‍വെച്ച് നിയന്ത്രണം വിട്ട വാഹനം ഒരു ഭാഗത്തേക്ക് ഇടിച്ചുകയറി; മിനിറ്റുകള്‍ക്കകം തീപടര്‍ന്നു; കോഴിക്കോട്ടെ ആംബുലന്‍സ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Capture

കോഴിക്കോട്: കോഴിക്കോട്ടെ ആംബുലന്‍സ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മിംസ് ആശുപത്രിക്ക് സമീപത്തെ വളവില്‍വെച്ച് നിയന്ത്രണം വിട്ട വാഹനം ഒരു ഭാഗത്തേക്ക് ഇടിച്ചുകയറി മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനം മറിഞ്ഞ ഉടനെ രോഗിയുടെ കൂടെ ഉണ്ടായിരുന്നവര്‍ ഇറങ്ങി രക്ഷപ്പെട്ടു. എന്നാല്‍ രോഗിയായ സുലോചനയെ രക്ഷിക്കാനായില്ല. അതിനകം ആംബുലന്‍സില്‍ തീ പടരുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

രാവിലെ 3.19 നാണ് അപകടമുണ്ടായത്. ആംബുലന്‍സ് മറിഞ്ഞ് അഞ്ച് മിനിറ്റ് കഴിഞ്ഞാണ് വാഹനത്തിന് തീപടരുന്നത്. സുലോചനയെ ശസ്ത്രക്രിയക്കായി മിംസിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം നടന്നത്. സുലോചനയടക്കം ഏഴ് യാത്രക്കാരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അയല്‍വാസി പ്രസീദ, ഡോക്ടര്‍, രണ്ട് നഴ്സിംഗ് അസിസ്റ്റന്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരായിരുന്നു ആംബുലന്‍സില്‍. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്റെ പരിക്ക് ഗുരുതരമാണ്. പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, ഡോക്ടര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഡിസ്ചാര്‍ജ് ആയി. അവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ല.

Share this Article

Leave a Comment