Newsperseconds.com

കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ 22-കാരിക്ക് നേരെ ലൈംഗികാതിക്രമം; പെരിയയിലെ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍

Capture

കണ്ണൂര്‍: വിസ്മയ പാര്‍ക്കില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. പെരിയയിലെ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍. സംഭവത്തില്‍ പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദിനെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം കണ്ണൂരിലെ വിസ്മയ പാര്‍ക്കിലാണ് സംഭവം. 22 കാരിയോട് വേവ്പൂളില്‍ വച്ച് പ്രതി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ യുവതി ബഹളം വച്ചു. തുടര്‍ന്ന് പോലീസിനെ വിളിക്കുകയായിരുന്നു. പോലീസെത്തി ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ഇഫ്തിക്കാറിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികള്‍ മുമ്പും ഉണ്ടായിരുന്നതായാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശേഷം തിരികെ സര്‍വീസില്‍ എടുത്തതിന് യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നിട്ടും ഇയാള്‍ ജോലിയില്‍ തുടരുകയായിരുന്നു.

Share this Article

Leave a Comment