Newsperseconds.com

സിംഗപ്പൂര്‍ സന്ദര്‍ശനം ഒഴിവാക്കി; മുഖ്യമന്ത്രി ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലെത്തും

Untitled 1

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിവിജയന്റെ വിദേശയാത്രയിലെ സിംഗപ്പൂര്‍ സന്ദര്‍ശനം ഒഴിവാക്കി. സിംഗപൂര്‍ യാത്ര വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ദുബായില്‍ എത്തി. ദുബായില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. അതേ സമയം, മെയ് 22 ന് മടങ്ങിയെത്തേണ്ട യാത്ര
വരുന്ന തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

അതേ സമയം, മുഖ്യമന്ത്രിയുടെ വിദേശ യാത്ര പ്രതിപക്ഷം വിവാദമാക്കിയിരുന്നു. വിദേശത്ത് പോയ മുഖ്യമന്ത്രി എന്തു കൊണ്ട് ചുമതല കൈമാറിയില്ലെന്നും സകുടുംബ യാത്രയുടെ ചിലവും ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ മകള്‍ വീണാ വിജയനും ഭര്‍ത്താവ് മുഹമ്മദ് റിയാസുമുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യയും ഒപ്പമുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തുന്നത് എന്തിനാണെന്നും അടിയന്ത തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തില്‍ മന്ത്രിസഭയോഗം ചേരാത്തത് എന്തു കൊണ്ടാണെന്നും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവര്‍ ലോകം ചുറ്റി നടക്കുകയാണ്. യാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരെല്ലെന്നും എന്നാല്‍ എന്തിനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി വിദേശ യാത്ര നടത്തുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.

Share this Article

Leave a Comment