Newsperseconds.com

ഇരട്ടയാറില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയെന്ന് നിഗമനം; പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Capture

തൊടുപുഴ: ഇരട്ടയാറില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ബെല്‍റ്റ് മുറുകിയാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ബെല്‍റ്റുകൊണ്ട് കഴുത്തുമുറുക്കിയത് പെണ്‍കുട്ടി തന്നെയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇരട്ടയാറില്‍ പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ആദ്യഘട്ടത്തില്‍ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ വിശദ പരിശോധനയില്‍ പുറത്തുനിന്ന് മറ്റാരും വീട്ടില്‍ എത്തിയിട്ടില്ലെന്നു കണ്ടെത്തി. ആണ്‍സുഹൃത്തുമായി മൊബൈല്‍ വഴി പെണ്‍കുട്ടി വഴക്കുണ്ടാക്കിയിരുന്നെന്നാണ് അമ്മ മൊഴി നല്‍കിയത്. കൂടാതെ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ സുഹൃത്തിന് മൊബൈലില്‍ സന്ദേശം അയച്ചതായി കണ്ടെത്തി. കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി അടുത്തദിവസം സുഹൃത്തിനെ ചോദ്യം ചെയ്യും. രണ്ടു വര്‍ഷം മുന്‍പ് പെണ്‍കുട്ടിയെ ആണ്‍സുഹൃത്തും കൂട്ടുകാരനും പീഡിപ്പിച്ചിരുന്നു. ആ കേസില്‍ പ്രതികളായ യുവാക്കള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Share this Article

Leave a Comment