കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതം. കാഞ്ഞങ്ങാട് ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കുട്ടിയുടെ വീടിന്റെ പരിസരത്തുളളവര്‍, അടുത്തറിയുന്ന ആളുകള്‍ എല്ലാവരേയും പോലീസ് സംശയിക്കുന്നുണ്ട്. കൂടാതെ മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കും.
കേസില്‍ പോക്സോ, തട്ടിക്കൊണ്ടു പോകല്‍ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. കുട്ടിയുടെ കാതില്‍ കിടന്ന സ്വര്‍ണ കമ്മലുകള്‍ കവര്‍ന്ന ശേഷം കുട്ടിയെ ഉപേക്ഷിച്ച് തട്ടികൊണ്ടുപോയ ആള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം അറിയുന്നത്.