തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് ജില്ലകളില്‍ ആയിരുന്നു മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ കാലാവസ്ഥാ കേന്ദ്രം ആറ് ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. മൂന്ന് ദിവസവും ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച രണ്ട് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്.