കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നതിനാല്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. രോഗം പടരാനുള്ള കാരണം കണ്ടെത്തി രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 200 ആയ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേ സമയം, രോഗം പടരുന്നത് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ നിന്നാണെന്ന നിഗമനത്തിലാണ് ജില്ലാ ഭരണകൂടം. പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുകയാണ്. അതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ഡിഒയ്ക്കാണ് ജില്ലാ കളക്ടര്‍ എച്ച് ഉമേഷ് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ ഉത്തരവവാദിത്തപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാവുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും റിപ്പോര്ട്ടിലുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.