ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് രാഹുൽ ഈശ്വർ. ശബരിമലയ്ക്ക് അനുകൂലമായി സർക്കാരുകൾ എത്തിയ സാഹചര്യത്തിൽ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കേസുകൾ സൗഹാർദപരമായി തീർക്കണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു
സമാധാനപരമായി നടന്നതാണ് ശബരിമല സമരം. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി ശരിയല്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ശബരിമല പ്രക്ഷോഭത്തിൽ പൊതുമുതൽ ഒന്നും നശിപ്പിക്കപ്പെട്ടിട്ടില്ല. ഒന്നോ രണ്ടോ അനിഷ്ട സംഭവങ്ങൾ മാത്രമാണ് ഉണ്ടായതെന്നും കേസുകൾ പിൻവലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.