Newsperseconds.com

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം

Capture

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ യുവാവ് മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. പുലര്‍ച്ചെ 12 മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്ന് വന്ന 40 അംഗ സംഘത്തില്‍ പെട്ടയാളാണ് ബാലകൃഷ്ണ.

രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോള്‍ കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ബോട്ടിലെ ജീവനക്കാര്‍ മുങ്ങിയ ബാലകൃഷ്ണനെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this Article

Leave a Comment