Newsperseconds.com

കുറ്റിക്കാട്ടൂരില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ തീരുമാനം

Capture

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കുടുംബത്തിന് അടിയന്തരധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കാന്‍ തീരുമാനം. ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമറിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു.

അതേസമയം, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ഗാന്ധിനഗര്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. കേസ് ജൂണ്‍ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

Share this Article

Leave a Comment