തിരുവനന്തപുരം: കാലാവസ്ഥ വകുപ്പിന്റെ നിയമനപ്രകാരം ഇന്ന് എറണാകുളം ജില്ലയിലെ മലയോര മേഖലയിലും ചില തീരദേശ മേഖലയിലും ഇടിമിന്നലോടു കൂടിയ ശക്തമായ സാധ്യതയുണ്ടാവുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് ഇപ്പോള്‍ പുതുക്കി. സംസ്ഥാനത്താകെ കനത്തമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.
ഇതനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 3 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും ബാക്കി 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് തുടരുന്നത്. പുതിയ അറിയിപ്പില്‍ കോട്ടയത്തും, കാസര്‍കോടും കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.