ആത്മീയനേതാവ് സ്വാമി എ.ഹരിനാരായണന് സ്ഥാപിച്ച സായിസഞ്ജീവിനി ട്രസ്റ്റ് 25-ാമത് വാര്‍ഷികാഘോഷത്തിന്റെ നിറവില്‍. വാര്‍ഷികാഘോഷവും സായി ധര്‍മ്മരത്ന പുരസ്കാര ദാനവും ഇന്ന് നടക്കും. മനുഷ്യരാശിയുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിന്റെ സമഗ്രമായ കാഴ്ചപ്പാടോടെയാണ് സായി സഞ്ജീവനിയുടെ തുടക്കം. അന്നു മുതല്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റ് സംരക്ഷണം, സ്വയം സഹായ പരിപാടികള്‍, വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മാനവികതയെ സേവിച്ചു.

ഗുരുവായൂര്‍ അദ്ധ്യാത്മിക ജീവകാരുണ്യ മേഘലയില്‍ ഗുരുവായൂര്‍ കേന്ദ്രമാക്കി ഭാരതത്തിലുടനീളം നിറസാന്നിദ്ധ്യമായ സായി സഞ്ജീവിനി ട്രസ്റ്റ് 25-ാം വാര്‍ഷികാഘോഷവുമായി സായി ധര്‍മ്മരത്ന പുരസ്കാരദാനവും ഇന്ന് ഗുരുവായൂരില്‍ നടക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗണപതി ഹോമം, ശ്രീരുദ്രഹവനം, മഹാസന്യാസിപൂജ തുടങ്ങിയവ ഉണ്ടാകും. കേരളത്തില്‍ നിന്നുള്ള പ്രഥമ മതാമണ്ഡലേശ്വവും സംസ്ഥാന സന്യാസിസഭാ പ്രസിഡന്റുമായ സ്വാമി പ്രഭാകരാനന്ദ സരസ്വതി, വിശ്വകര്‍മ്മ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കും.

അതു കൂടാതെ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.’ലേഡീസ് ഓണ്‍ വീല്‍സ്’ പദ്ധതിയുടെ ഭാഗമായി 50% സാമ്പത്തിക സഹായത്തോടെ 500 വനിത കള്‍ക്ക് ഇ സ്കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം നടക്കും, ഡിജിറ്റല്‍ മീഡിയ രംഗത്ത് പുതിയ കാല്‍വെയ്പ്പ് ആയ സ്പിരിച്വല്‍ ന്യൂസ്പോര്ട്ടര് ‘ഗുരുവായൂര്‍ ടൈംസ്’ ഉദ്ഘാടനം നടക്കും.
ധാര്‍മ്മിക മൂല്യങ്ങളിലാധിഷ്ഠിതരായി കര്‍മ്മരംഗത്ത് ശോഭിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കു ന്നതിനായി സായി സഞ്ജീവനി വര്‍ഷം തോറും നല്കി വരാറുള്ള സായി ധര്‍മ്മരത്ന അവാര്‍ഡിന് അര്‍ഹരായവരെ ഇന്ന് അഭിനന്ദിക്കും. ശ്രീ.ആനന്ദകുമാര്‍ (കേരളം) സായി ഓര്‍ഫനേജ് ട്രസ്റ്റ്, ഡോ. ഡി.എ. കല്‍പജ. (കര്‍ണ്ണാടകം) ചെയര്മാന്, ശ്രീ. സി. എം. കാമരാജ് (തമിഴ്നാട്) ചെയര്മാന്, ശക്തി ഗ്രൂപ്പ്, പൊള്ളാച്ചി എന്നിവര്‍ക്ക് പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന സായി ധര്‍മ്മരത്ന പുരസ്കാരം നല്‍കും. തുടര്‍ന്ന് സായി സ്വര്‍ഗ്ഗ ഭജന്മാല ബാംഗ്ലൂര്‍ അവതരിപ്പിക്കുന്ന ഭജന്‍സ് ഉണ്ടായിരിക്കും.