Newsperseconds.com

തെക്കന്‍കേരളത്തിലും നാശം വിതച്ച് മഴ; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Capture

തിരുവനന്തപുരം: തെക്കന്‍കേരളത്തിലും നാശം വിതച്ച് മഴ. പല നദികളിലും ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തുടര്‍ച്ചയായ കനത്ത മഴയില്ലെങ്കിലും ഇടവിട്ടുളള ശക്തമായ മഴ നഗര, ഗ്രാമ, മലയോര മേഖലകളില്‍ തുടരുകയാണ്. പലയിടത്തും ഇന്നലെ വൈകീട്ടോടെ ശമിച്ച മഴ പുലര്‍ച്ചെയോടെ വീണ്ടും ശക്തമാവുകയായിരുന്നു.

തെക്കന്‍കേരളത്തിലെ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുളളതെങ്കിലും ചിലയിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ മഴയാണ് ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും നേരിയ തോതിലാണെങ്കിലും മഴക്കെടുതികളും സംഭവിച്ചിട്ടുണ്ട്.

Share this Article

Leave a Comment