Newsperseconds.com

പണപ്പിരിവ് എന്നത് വ്യാജപ്രചരണം; ബാര്‍ കോഴ ആരോപണങ്ങളെ തള്ളി എം വി ഗോവിന്ദന്‍

Capture

തിരുവനന്തപുരം: കത്തിപടരുന്ന ബാര്‍ കോഴ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പണപ്പിരിവ് എന്നത് വ്യാജപ്രചരമാണ് നടക്കുന്നത്. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബാറുകളുടെ ലൈസന്‍സ് ഫീസ് കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളുടെ താല്‍പര്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. അല്ലാതെ സമ്പന്നന്മാരുടെ താല്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്ക് എതിരായ അന്വേഷണം വേണമെന്ന് മന്ത്രി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. ഡ്രൈ ഡേ സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ ചര്‍ച്ച ചെയ്തിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇടതുമുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്താണ് നയം തീരുമാനിക്കുന്നത്, അല്ലാതെ ഉദ്യോഗസ്ഥരല്ല സര്‍ക്കാരിന്റെ നയം നിശ്ചയിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Share this Article

Leave a Comment